1954-ൽ കയ്‌റോയിൽ ജനിച്ച അബ്ദുൽ ഫത്താഹ് എൽ സിസി ഈജിപ്തിലെ ആറാമത്തെ പ്രസിഡന്റാണ്. 2014 ജൂൺ 8-ന് ആണ് അദ്ദേഹം ഈജിപ്തിന്റെ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്നത്.
1977-ൽ ഈജിപ്തിലെ സൈനിക അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. 1992-ൽ യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ തുടർപഠനം പൂർത്തിയാക്കി. തുടർന്ന് ഈജിപ്ഷ്യൻ സൈന്യത്തിൽ കമാൻഡർ-ഇൻ-ചീഫായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.
സൈന്യത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് 2012 മുതൽ 2013 വരെ ഈജിപ്തിന്റെ പ്രതിരോധ മന്ത്രിയായും 2013 മുതൽ 2014 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു. 2010 മുതൽ 2012 വരെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 2014ൽ ഫീൽഡ് മാർഷൽ സ്ഥാനവും അബ്ദുൽ ഫത്താഹ് എൽ സിസിക്ക് ലഭിച്ചു.
Comments