ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ യുവജനങ്ങളുടെ വളർച്ചയ്‌ക്കായി സുപ്രധാന പ്രഖ്യാപനം നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. പൗരന്മാർക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് മതിയായ അവസരമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വളർച്ചയ്‌ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം നൽകുന്നതായും ധനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി കൗശാൽ വികാസ് യോജന വഴി അടുത്ത വർഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. വിവിധ സംസ്ഥാനങ്ങളിലായി 20 നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും.
സംരംഭകത്വത്തിനും വലിയ അവസരമുണ്ടെന്നും നൂറാം വർഷത്തിലെ ഇന്ത്യ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ബജറ്റ് എന്നും അവർ പറഞ്ഞു. കുട്ടികൾക്കും, കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്നും ലൈബ്രറികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം നൽകുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ഇതിനായി പഞ്ചായത്ത്, വാർഡ് തലത്തിലും സഹായം നൽകുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്കുകായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments