ന്യൂഡൽഹി : ‘തായ്ലൻഡിൽ വരുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സഹായങ്ങളുമായി ഞങ്ങൾ ഉണ്ടാകും’ തായ്ലൻഡ് നയതന്ത്ര പ്രതിനിധി പട്ടരത് ഹോങ്ടോങ്. തായലൻഡിൽ എത്തുന്ന ഇന്ത്യൻ പൗരനെ സഹായിക്കുന്നതിന് വിമാനത്താവളത്തിൽ
ഉദ്യോഗസ്ഥരുടെ പൂർണ പിന്തുണയും ആവശ്യ സൗകര്യങ്ങളും സജ്ജമാക്കുമെന്ന് ഹോങ്ടോങ് അറിയിച്ചു.
ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാണ്. എല്ലാ മേഖലകളിലും ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും, ഇരു രാജ്യങ്ങളിലെയും ജനങ്ങളെ തമ്മിൽ ഒന്നിപ്പിക്കുന്നതിനാണ് തായ്ലാൻഡ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹോങ്ടോങ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വിനോദ സഞ്ചാര മേഖല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വിദേശ വിനോദ സഞ്ചാരികളെ കൊണ്ടുവരുന്നതിനാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്്. ഇന്ത്യ ഉൾപ്പെടെ മറ്റ് രാജ്യങ്ങൾക്കായ് തായ് വിനോദ സഞ്ചാരം തുറന്നപ്പോൾ ധാരാളം ഇന്ത്യക്കാർ തായ്ലൻഡിലേക്ക് എത്തുന്നുണ്ടെന്നും ഹോങ്ടോങ് പറഞ്ഞു.
ആഴ്ചയിൽ 230 വിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് തായ്ലൻഡിലേക്ക് സർവ്വീസ് നടത്തുന്നത്. തായ് വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തായ്ലൻഡിൽ നിന്നും അഹമ്മദാബാദിലേക്കും ഹൈദരാബാദിലേക്കും വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. തായ്ലൻഡിലേക്ക് വിദേശികൾ വരുകയാണെങ്കിൽ പരസ്പരം കൂടുതൽ അറിയാനും ബന്ധം പുലർത്താനും സാധിക്കും. ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് വിസ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയുമെന്നും ഹോങ്ടോങ് കൂട്ടിച്ചേർത്തു.
Comments