ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 111 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,783 ആയി കുറഞ്ഞു. നിലവിലെ കൊറോണ മരണങ്ങൾ 5,30,740 ഉം, കൊറോണ രോഗബാധിതരുടെ ആകെ എണ്ണം 4.46 കോടിയുമാണ്.
മൊത്തം കേസുകളിൽ 0.07 ശതമാനം മാത്രമാണ് സജീവ കേസുകൾ. രോഗമുക്തി കണക്ക് 98.81 ശതമാനവുമായി. അതേ സമയം കൊറോണ മരണനിരക്ക് 1.19 ശതമാനമാണ്.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണങ്ങൾ നിലവിൽ സംഭവിക്കുന്നില്ലെന്നത് ആശ്വാസകരമായ വസ്തുതയാണ്. 220.51 കോടി ഡോസ് കോറോണ വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് നല്‍കിയിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.
Comments