ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 7.81 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ജല ജീവൻ പദ്ധതിക്ക് കീഴിൽ കുടിവെള്ളം നൽകിയതായി ജലശക്തി സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ പറഞ്ഞു. ജല ജീവൻ പദ്ധതി പ്രഖ്യാപിച്ച സമയത്ത് 3.23 കോടി ഗ്രാമീണ കുടുംബങ്ങളായിരുന്നു കുടിവെള്ള പദ്ധതിയെ ആശ്രയിച്ചിരുന്നത്.
ഗോവ, തെലങ്കാന, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര-നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലേയും എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ജല ജീവൻ പദ്ധതിയുടെ സേവനം എത്തിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ കേന്ദ്ര സർക്കാർ തുടക്കമിട്ട പദ്ധതിയാണിത്. 2019 ഓഗസ്റ്റിലാണ് ജലജീവൻ പദ്ധതി ആരംഭിച്ചത്.
Comments