ഗാസിയാബാദ് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പോക്സോ കോടതി വധശിക്ഷ വിധിച്ചു.
ഉത്തർ പ്രദേശിലെ ഗാസിയാബാധിലെ പോക്സോ കോടതിയാണ് ആറുവയസുകാരിയെബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനുവിന്വധശിക്ഷ വിധിച്ചത് .
2022 ഡിസംബർ 1 നാണ് കേസിനാസ്പദമായ സംഭവം. ഷാഹിബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ സിറ്റി ഫോറസ്റ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സഞ്ജീവ് ബഖർവയാണ് വാദിച്ചത്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം 2022 ഡിസംബർ 15 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 2023 ജനുവരി 9 ന് കേസ് പ്രധാന പോക്സോ കോടതിയിൽ നിന്ന് പോക്സോ ഒന്നാം കോടതിലേക്ക് മാറ്റി.
സംഭവദിവസം പെൺകുട്ടിയുടെ വീടിന് സമീപം പ്രതികളെ കണ്ടെന്ന് കോടതിയിൽ പറഞ്ഞവർ ഉൾപ്പെടെ 15 സാക്ഷികളെ ഈ കേസിൽ ഹാജരാക്കിയിരുന്നു. ഇന്ത്യൻ പീനൽ കോഡ് , പോക്സോ ആക്ട് എന്നിവയിലെ 363, 376 എബി, 302, 2010 എഫ് എന്നീ വകുപ്പുകൾ പ്രകാരം ഇന്നലെ കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ഇന്ന് വധശിക്ഷ വിധിച്ചു.
Comments