ഭോപ്പാൽ : സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ സർക്കാർ നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗതാൻ. ‘ലാഡ്ലി ബെഹ്ന യോജന’ പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ആയിരം രൂപ വിതരണം ചെയ്യുന്നത്.
‘ലാഡ്ലി ബെഹ്ന യോജന’യിലൂടെ നമ്മുടെ സഹോദരിമാർ സാമ്പത്തിക ഭദ്രത കൈവരിക്കുമെന്നും പ്രതിമാസം ആയിരം രൂപ ലഭിക്കുമ്പോൾ ഒരു വർഷത്തെ സമ്പാദ്യം 12000 രൂപ. അങ്ങനെ അഞ്ച് വർഷത്തേക്ക് 60000 രൂപയാണ് നമ്മുടെ സഹോദരിമാർ സമ്പാദിക്കുന്നതെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രി ജൻ സേവാ അഭിയാൻ’ പരിപാടിയിലും മുഖ്യമന്ത്രി കിസാൻ കല്യാൺ യോജന പണ വിതരണ പദ്ധതിയിലും അദ്ദേഹം ലാഡ്ലി ബെഹ്ന യോജന പദ്ധതി കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുമെന്ന് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനമാണ് താൻ ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ സർക്കാർ പാതി വഴിയിൽ ഉപക്ഷേിച്ച ജനക്ഷേമ പദ്ധതികൾ പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments