ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ നഗ്നപാദരായി പരിശീലിക്കേണ്ട ആയോധനകലകൾ അഭ്യസിക്കാൻ തയ്യാറായി ജമ്മു കശ്മീരിലെ പെൺകുട്ടികൾ. ബുഡ്ഗാം ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള പെൺകുട്ടികളാണ് അതിശൈത്യത്തിലും തണുപ്പിനെ വകവയ്ക്കാതെ ആയോധനകലകൾ അഭ്യസിക്കുന്നത്.
ലോകമെമ്പാടും ഏറെ പ്രചാരത്തിലുള്ള ആയോധനകലകൾ അഭ്യസിക്കാൻ, കശ്മീരിലെ ആൺകുട്ടികളും പെൺകുട്ടികളും നേരത്തെ തന്നെ മുന്നോട്ട് വന്നിരുന്നു. എന്നാൽ മേഖലയിൽ തുടരുന്ന അതിശൈത്യം മൂലം പരിശീലനം താത്കാലികമായി നിർത്തിവച്ചു. തുടർന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ബുഡ്ഗാമിലെ പെൺകുട്ടികൾ വീണ്ടും പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഏറെ ആവേശത്തോടെ ആയോധനകല അഭ്യസിക്കുന്ന കുട്ടികളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
പുതിയതായി ഒരു കല അഭ്യസിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് തങ്ങളെന്ന് ബഡ്ഗാമിലെ പെൺകുട്ടികൾ പ്രതികരിച്ചു. ബഡ്ഗാമിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് പരിശീലനത്തിനെത്തുന്നത്. എന്നാൽ കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ കുട്ടികൾ പരിശീലനം പൂർത്തിയാക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്
Comments