തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഭാരത്തിനെതിരെ പരിഹാസം നിറഞ്ഞ പ്രതികരണവുമായി നടൻ ജോയ് മാത്യു. പിണറായി വിജയനെ ‘ജനങ്ങളെ നയിക്കുന്ന രായാവ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം…
വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ
ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും.
ഒരു ചുകപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോൾ നമ്മൾ കാണുന്ന സ്വപ്നം.അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച് പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച് നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം
അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി
ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ……..
(അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ
നിലവിളി ബാക്ക് ഗ്രൗണ്ടിൽ )
Comments