മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഗോവണ്ടി സ്വദേശിയായ 25-കാരനാണ് അറസ്റ്റിലായത്.
ഇർഫാൻ അഹമ്മദ് ഷെയ്ഖ് എന്ന പേരിലാണ് ഇയാൾ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്ത്യൻ മുഹാജിദീൻ എന്ന ഭീകര സംഘടനയിലെ അംഗമാണ് താനെന്നും ഇയാൾ വിമാനത്താവള അധികൃതരോട് വെളിപ്പെടുത്തിയിരുന്നു.
ചില കോഡ് വാക്കുകൾ ഉപയോഗിച്ച് സംശയാസ്പദമായ രീതിയിലാണ് ഇയാൾ സംസാരിച്ചിരുന്നത്. ഇതുസംബന്ധിച്ച് വിമാനത്താവള അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാഹർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം 505 (1) വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുംബൈ പോലീസും മറ്റ് അന്വേഷണ ഏജൻസികളും വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments