മുംബൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിലെ പുതിയ ഭക്ഷണ മെനു പുറത്തുവിട്ട് റെയില്‍വേ മന്ത്രാലയം. സസ്യാഹാരവും സസ്യേതര ഭക്ഷണങ്ങള്‍ക്കുമൊപ്പം തനത് മഹാരാഷ്ട്രാ പലഹാരങ്ങളും ഉള്‍പ്പെടുന്നതാണ് ഭക്ഷണ മെനു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ രണ്ട് പുതിയ റൂട്ടുകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ പുതിയ ഭക്ഷണമെനു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സില്‍ നിന്ന് സോലാപൂര്‍, ഷിര്‍ദി സായി നഗര്‍ റൂട്ടുകളിലാണ് ഇവ ആരംഭിക്കുന്നത്.
ഫെബ്രുവരി 10-ന് ഈ രണ്ട് ട്രെയിനുകളുടെയും സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ഈ രണ്ട് ട്രെയിനുകളും ഈ റൂട്ടിലെ യാത്രാസൗകര്യം എളുപ്പമാക്കും. മാത്രമല്ല, വന്ദേഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിന്റെ അനുഭവം മികച്ചതും ഗുണമേന്മയുളളതുമായി മാറുകയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പുതിയ മെനു സസ്യാഹാരവും സസ്യേതര ഭക്ഷണ വസ്തുക്കളും മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രാദേശിക പലഹാരങ്ങളും സംയോജിപ്പിച്ചായിരിക്കും. പ്രഭാതഭക്ഷണ മെനുവിലെ ചില വിഭവങ്ങളില്‍ ജോവര്‍ ഭക്രി, സബുദാന നിലക്കടല ഖിച്ചി, ബേസന് പോള എന്നിവയ്ക്കൊപ്പം ഷെംഗ്ദാന ചിവഡ, സോര്‍ഗം, ഭഡാങ് എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, അത്താഴ ഇനങ്ങളില്‍ മട്ടര്‍ പുലാവ്, ഭകര്‍, നിലക്കടല പുലാവ്, ആംതി, ദന്യാച്ചി ഉസല്‍, ജുങ്ക, സൗജി ചിക്കന്‍, ചിക്കന്‍ തംദ റസ്സ, ചിക്കന്‍ കോലാപുരി എന്നിവ ഉള്‍പ്പെടുന്നു.
വൈകുന്നേരത്തെ ലഘുഭക്ഷണങ്ങളില്‍ കൊത്തിംബീര് വാടി, താലിപീഠം, സബുദാന വട, ഷെഗാവ് കച്ചോരി, മള്‍ട്ടിഗ്രെയ്ന്‍ ഭഡംഗ്, ഭകര്‍വാടി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഇനങ്ങളെ കൂടാതെ, ചെറു ധാന്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളും ഈ ട്രെയിനുകളുടെ മെനുവില്‍ ഉള്‍പെടുന്നുണ്ട്.
Comments