വാഗമണ്ണിലെ അനധികൃത ഓഫ് റോഡ് സവാരി; കണ്ണ് തുറക്കാതെ ഭരണകൂടം ; പൊറുതിമുട്ടി ജനങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഗമണ്ണിലെ അനധികൃത ഓഫ് റോഡ് സവാരി; കണ്ണ് തുറക്കാതെ ഭരണകൂടം ; പൊറുതിമുട്ടി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 06:47 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: വാഗമണ്ണിൽ സഞ്ചാരികളുമായി ഓഫ്‌റോഡ് സവാരി നടത്തുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ചീറിപ്പായുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. അപകടമുണ്ടായതിന് ശേഷം നിയന്ത്രണങ്ങളുമായി എത്തുന്ന അധികൃതരുടെ സ്ഥിരം സമീപനം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പണത്തിനായി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും വിധമാണ് ജീപ്പ് ഡ്രൈവർമാർ ഓടുന്നതെന്ന് നാട്ടുകാർ പറയുന്നു. നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന നിലപാടാണ് ഡ്രൈവർമാർ സ്വീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വാഗമണ്ണിൽ നിന്ന് കോട്ടമല വഴി ഉളുപ്പൂണിയിൽ എത്തി, തിരിച്ച് വാഗമണ്ണിൽ എത്തുന്ന ഓഫ് റോഡ് വാഹനങ്ങൾ വീതി കുറഞ്ഞ ഗ്രാമീണ റോഡിലൂടെയാണ് സവാരി നടത്തുന്നത്. ഈ പാതകളിലൂടെയുള്ള മരണപ്പാച്ചിൽ പലപ്പോഴും തലനാരിഴയ്‌ക്കാണ് അപകടങ്ങൾ വഴിമാറുന്നത്. ഒരേ സമയം നിരവധി ജീപ്പുകളാണ് സഞ്ചാരികളെ കുത്തിനിറച്ച് ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തിൽ ഓടുന്നത്. എതിരേ വരുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാരുടെയും പേടി സ്വപ്‌നമാണ്.

സഞ്ചാരികളുമായുള്ള ഒരു ട്രിപ്പിന് രണ്ടായിരം രൂപ മുതലാണ് ഓഫ് റോഡ് ജീപ്പുകൾ ഈടാക്കുന്നത്. ഓരോ ട്രിപ്പിനും ഡ്രൈവർമാർക്ക് 500 രൂപ വീതം കൂലി ലഭിക്കും. ഒരു ദിവസം നാലും അഞ്ചും ട്രിപ്പുകൾ നടത്തുന്നതിന് വേണ്ടിയാണ് ജീപ്പുകൾ മരണപ്പാച്ചിൽ നടത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. വാഗമൺ മേഖലയിൽ മിക്ക ഗ്രാമീണ റോഡുകളും മൺപാതകളാണ്. വേനൽക്കാലമായതോടെ റോഡ് നിറയെ പൊടിയാണ്.

ഓഫ് റോഡ് ജീപ്പുകൾ കടന്നുപോയി കഴിഞ്ഞാൽ എതിരെ വരുന്ന വാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരും പൊടി ശ്വസിച്ചുവേണം കടന്നുപോകാൻ. ഓഫ് റോഡ് ജീപ്പ് സവാരി വാഗമണ്ണിലെ നിരവധി ഡ്രൈവർമാരുടെ ജീവിതമാർഗമാണ്. എന്നാൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള സർവ്വീസ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജീപ്പുകളുടെ അമിത വേഗത്തിനെതിരെ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കുമെന്ന് നാട്ടുകാരും പറഞ്ഞു.

Tags: vagamonoff road ride
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies