നടൻ ഷാരൂഖ് ഖാൻ അഞ്ച് കോടി രൂപയുടെ വാച്ച് ധരിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെയായി അലയടിച്ചിരുന്നു. പിന്നാലെ നമ്മുടെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ വാച്ചും ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രം ആയിഷയുടെ പ്രൊമോഷൻ വേളയിലാണ് മഞ്ജു വാര്യരുടെ കയ്യിലെ സ്‌റ്റൈലിഷ് വാച്ച് കണ്ടത്. ശേഷം ഇൻസ്റ്റഗ്രാം പ്രൊപൈലിലും ഇതേ വാച്ച് ധരിച്ചുള്ള ചിത്രങ്ങളിൽ മഞ്ജു സുന്ദരിയായി നിൽക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. പിന്നാലെയാണ് മഞ്ജു വാര്യരുടെ വാച്ചിന്റെ വില അറിയാൻ ഇന്റർനെറ്റ് ലോകത്തിന് ആകംക്ഷ തോന്നിയത്…
വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് കാസിയോയുടെ വിന്റേജ് വാച്ച്. ഈ വാച്ചാണ് നമ്മുടെ മഞ്ജു വാര്യരുടെ കയ്യിൽ കിടക്കുന്നത്. അൽപ്പം പണം മുടക്കാൻ തയ്യാറാമെങ്കിൽ ആർക്കും സ്വന്തമാക്കാൻ കവിയുന്ന വാച്ചാണിത്. ഡിജിറ്റൽ വാച്ചിൽ റോസ് ഗോൾഡ് കൊണ്ടുള്ള പ്ലേറ്റിംഗം മഞ്ജുവിന്റെ വാച്ചിലുണ്ട്. മഞ്ജുവിന്റെ സ്റ്റൈൽ എപ്പോവും കേരളത്തിൽ ചർച്ചാ വിഷയമാണ്. മഞ്ജി തിരഞ്ഞെടുക്കുന്ന വസ്ത്രം, ആക്‌സസറികൾ, മേക്കപ്പ് തുടങ്ങിയവയെല്ലാം ട്രെൻഡ് ആയി മാറുന്ന പതിവുണ്ട്.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയിഷ എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നടി നിലമ്പൂർ ആയിഷയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സിനിമ കൂടിയാണിത്. ചിത്രത്തിനായി നടനും നർത്തകനുമായ പ്രഭു ദേവ ചിട്ടപ്പെടുത്തിയ ഡാൻസ് മഞ്ജു പഠിച്ച് അവതരിപ്പിച്ചിരുന്നു. സ്‌കൂൾ കാലം മുതലേ മഞ്ജുവിന്റെ ആരാധനാപാത്രം കൂടിയാണ് പ്രഭു ദേവ എന്നും അവർ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ വെളിപ്പെടുത്തിയിരുന്നു.
Comments