ശിവരാത്രിയോടനുബന്ധിച്ച് ‘ശിവ താണ്ഡവ സ്തോത്രം’ പുറത്തിറക്കി ഗായകൻ അനൂപ് ശങ്കർ. കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയാണിത്. മഹാദേവനെ സ്തുതിച്ചു കൊണ്ട് രാവണൻ എഴുതിയ സ്തോത്രമാണ് അനൂപിന്റെ ഗംഭീര ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.
പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സ്തോത്രം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിജിത്ത് ശ്രീനിവാസ് ആണ് ഗിറ്റാർ വായിച്ചത്, ബാസ് ഗിറ്റാർ: ജോസി ജോൺ, താളക്രമം: വിക്രം റൊസാരിയോ, ഹാർമണി: അലൻ ഷെർഡിൻ, അമൽ ഘോഷ്, ബൽറാം, യദുലാൽ എന്നിവരും നിർവഹിച്ചിരിക്കുന്നു.
അഭിരാം ഉണ്ണികൃഷ്ണൻ, എയുഎം കെ.എസ് മണിരത്നം, മിസ്റ്റിക്സ് റൂം എന്നിവരാണ് റെക്കോർഡിംഗ് എഞ്ചിനീയർമാർ. ഛായാഗ്രഹണം, എഡിറ്റിംഗ്, കളർ: അമോഷ് പുതിയാട്ടിൽ. രാമു രാജ് ഒഫീഷ്യൽ ആണ് സംഗീതം നിർമ്മിച്ചിരിക്കുന്നത്. എല്ലാവർക്കും മഹാശിവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ സ്തോത്രം പുറത്തിറക്കിയിരിക്കുന്നത്.
Comments