ചെന്നെെ: തമിഴ്നാട്ടിൽ എടിഎം കവർച്ച നടത്തിയ ആറു പ്രതികൾ ഹരിയാനയിൽ പിടിയിൽ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് ഐജി എൻ.കണ്ണൻ പറഞ്ഞു.
തമിഴ്നാട്ടിലെ കലശപാക്കത്തെ നാല് എടിഎമ്മുകളിൽ നിന്നായി 72.7 ലക്ഷം രൂപ ആറംഗസംഘം കൊള്ളയടിച്ചു. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മുകൾ കുത്തിത്തുറന്നത് മോഷണം നടത്തിയത്.
ഇ.ജി.പി., വെല്ലൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.എസ്.മുത്തുസാമി എന്നിവരുടെ മേൽനോട്ടത്തിൽ ഒമ്പത് പ്രത്യേക സേനയെ രൂപീകരിച്ചു. തുടന്നുള്ള അന്വേഷണത്തിൽ ഉത്തരേന്ത്യൻ ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതായി ഐ.ജി കണ്ണൻ അറിയിച്ചു.
കവർച്ചയിൽ നടത്തുന്നതിന് മുമ്പ് പ്രതികൾ നാല് ഏരിയകളും നിരീക്ഷിച്ചിരുന്നതായി ഐ.ജി കൂട്ടിച്ചേർത്തു. കവർച്ചയിൽ പങ്കെടുത്ത ആറിലധികം പേരും കർണാടകയിലെ കോലാറിൽ താമസിച്ചിരുന്നു. ആറംഗസംഘത്തെ ഹരിയാനയിൽ നിന്നും അറസ്റ്റ് ചെയ്തതായും മൂന്ന് ലക്ഷം രൂപയും ഇവർ ഉപയോഗിച്ച വാഹനവും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Comments