പത്തനംതിട്ട ; മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ ജില്ലാ ജൂനിയർ നെറ്റ് ബോൾ ടീം ക്യാപ്റ്റനും, സഹോദരനും പമ്പയാറിൽ മുങ്ങി മരിച്ചു . ചെട്ടികുളങ്ങര കണ്ണമംഗലം പേള മെറിന് വില്ലയില്‍ അനിയന് കുഞ്ഞിന്റെ മക്കളായ മെറിന് (18), സഹോദരന് മെഫിന്‍ (15) എന്നിവരാണ് മുങ്ങിമരിച്ചത്. ഇവര്‍ക്കൊപ്പം കാണാതായ കണ്ണമംഗലം വില്ലേജില്‍ തോണ്ടപ്പുറത്ത് വീട്ടില്‍ രാജന്റെ മകന് എബിന്(24) വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയതായിരുന്നു മൂന്നുപേരും. എട്ടുപേർ ഉൾപ്പെടുന്ന സംഘത്തിനൊപ്പമാണ് ഇവർ എത്തിയത്. കൺവെൻഷനിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘം ആറന്മുളക്ക് സമീപം പരാപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
Comments