മഹാശിവരാത്രി ആഘോഷിച്ച് സാറാ അലി ഖാൻ; ഇസ്ലാമിന് ഇത് നാണക്കേടാണെന്നും നടി മാപ്പർഹിക്കുന്നില്ലെന്നും ഇസ്ലാമിസ്റ്റുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി ആഘോഷിച്ച് സാറാ അലി ഖാൻ; ഇസ്ലാമിന് ഇത് നാണക്കേടാണെന്നും നടി മാപ്പർഹിക്കുന്നില്ലെന്നും ഇസ്ലാമിസ്റ്റുകൾ

Islamists attack Sara Ali Khan for extending wishes on Maha Shivratri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 05:50 pm IST
FacebookTwitterWhatsAppTelegram

മഹാശിവരാത്രിയോടനുബന്ധിച്ച് നടി സാറാ അലി ഖാൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. തിലകമണിഞ്ഞ് ഭക്തിനിർഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തിൽ സാറാ അലി ഖാൻ പങ്കുവച്ചത്. ജയ് ബോലേ നാഥ് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാൽ ചിത്രത്തിനടിയിൽ മതമൗലികവാദികൾ വലിയ വിമർശനവുമായി എത്തുകയായിരുന്നു.

പട്ടൗഡി നവാബ് ആയിരുന്ന മൻസൂർ അലി ഖാന്റെ പിൻതലമുറക്കാരിയും നടൻ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാൻ ശിവരാത്രി ആഘോഷങ്ങളിൽ പതിവായി പങ്കുചേരാറുള്ള വ്യക്തിയാണ്. ഇത്തവണയും ശിവരാത്രിയായപ്പോൾ അവർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ പങ്കുവച്ചു. ശിവലിംഗത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങളും നടിയുടെ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് തൊട്ടുപിന്നാലെ വിദ്വേഷപരമായ കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ ചിലർ അഭിപ്രായപ്പെട്ടു. സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ഖുറാൻ സൂക്തങ്ങൾ പ്രതിപാദിച്ച് മറ്റ് ചിലർ കമന്റെഴുതി.

മഹാശിവരാത്രിയാഘോഷിക്കാനുള്ള നടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇനിമുതൽ അൺഫോളോ ചെയ്യുകയാണെന്നായിരുന്നു വേറെ ചിലരുടെ പ്രതികരണം. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാൻ പോലും സാറ അലി ഖാൻ അർഹയല്ലെന്നും ഇസ്ലാമിസ്റ്റുകൾ വിധിയെഴുതി.

സെയ്ഫ് അലി ഖാൻ ആദ്യം വിവാഹം ചെയ്ത അമൃത സിംഗിലുണ്ടായ മൂത്ത മകളാണ് സാറാ അലി ഖാൻ. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സാറാ അലി ഖാൻ വൈകാതെ തന്നെ ബോളിവുഡിലെത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താനും സാറയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും പല വേളകളിലായി ഇസ്ലാമിസ്റ്റുകളുടെ വെർച്ച്വൽ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് നടി.

കഴിഞ്ഞ വർഷത്തെ ശിവരാത്രി ദിനത്തിൽ ഓംകാരേശ്വർ ക്ഷേത്രത്തിലെത്തി പൂജയ്‌ക്ക് പങ്കെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചപ്പോഴും 2021ൽ ഉജ്ജൈയ്‌നിലെ മഹാകൽ ക്ഷേത്രത്തിലെത്തിയപ്പോഴും കേദാർനാഥിൽ ദർശനം നടത്തിയപ്പോഴുമെല്ലാം സാറാ അലി ഖാൻ ഇസ്ലാമിസ്റ്റുകളുടെ രൂക്ഷ വിമർശനത്തിന് വിധേയയായിട്ടുണ്ട്.

Tags: Maha ShivratriSara Ali Khanislamists
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies