കേരള എഞ്ചിനിയറിംഗ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ മെയ് 17ന്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള എഞ്ചിനിയറിംഗ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ മെയ് 17ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 01:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ മെയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്-കെമിസ്ട്രി രാവിലെ 10 മുതൽ 12:30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചകഴിഞ്ഞ് 2:30 മുതൽ അഞ്ചുവരെയുമാകും നടത്തുക. കൂടുതൽ വിവരങ്ങൾക്ക് http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എൻട്രൻസ് പ്രോസ്‌പെക്ടസ് പരിഷ്‌കരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ആയത്.

കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും സിലബസിലും ഫീസിലും മാറ്റമില്ല. എല്ലാ കോഴ്‌സുകൾക്കും അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900രൂപയും പട്ടികജാതിക്കാർക്ക് 400രൂപയുമാണ് ഫീസ്. പട്ടികവർഗ്ഗക്കാർക്ക് ഫീസില്ല. ഓപ്ഷൻ രജിസ്‌ട്രേഷന് ഫീസീടാക്കാൻ പ്രോസ്‌പെക്ടസ് പരിഷ്‌കരണ സമിതി ശുപാർശ നൽകിയിട്ടുണ്ട്. അഖിലേന്ത്യാ മെഡിക്കൽ ക്വോട്ടയിലെ ഓപ്ഷൻ രജിസ്‌ട്രേഷൻ മാതൃകയിലാണിത്. അനാവശ്യ ഓപ്ഷൻ തടയാനാണിത്. ഈ ഫീസ് വാർഷിക ഫീസിൽ വകയിരുത്താനും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് തിരികെ നൽകാനുമാണ് ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചേക്കില്ല.

കൂടാതെ ഭിന്നശേഷി സംവരണത്തിന് അർഹതയുള്ളവർ ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം സംസ്ഥാന മെഡിക്കൽ ബോർഡിന്റെ പരിശോധനയാവും പരിഗണിക്കുക. ഒഴിവുണ്ടാവുന്ന എൻ.ആർ.ഐ ക്വോട്ട സീറ്റുകൾ മോപ് അപ് അലോട്ട്‌മെന്റ് മുതൽ സ്‌റ്റേറ്റ് മെറിറ്റിലേക്ക് മാറ്റാനുള്ള ഭേദഗതി പ്രോസ്‌പെക്ടസിലുണ്ടാവും. മെഡിക്കൽ കോഴ്‌സുകളായ എം.ബി.ബി.എസിനും ബി.ഡി.എസിനും നീറ്റ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ എൻ.സി.സിക്ക് ഒരു സീറ്റ് അനുവദിക്കും.

Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies