ഗുവാഹട്ടി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയതിന് ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ. അസം തലസ്ഥാനമായ ഗുവാഹട്ടിക്ക് സമീപം സ്ഥിതിചെയ്യുന്ന നൂൺമാട്ടി മേഖലയിലാണ് അതിക്രൂരമായ കൊലപാതകമുണ്ടായത്. സംഭവത്തിൽ വന്ദന കലിത്രയെന്ന യുവതിയാണ് പിടിയിലായതെന്ന് അസം പോലീസ് അറിയിച്ചു.
വന്ദനയ്‌ക്കുണ്ടായിരുന്ന വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭർത്താവ് അമർജ്യോതി ദേയിയേയും ഭർതൃമാതാവ് ശങ്കരി ദേയിയേയും കൊലപ്പെടുത്തി ആദ്യം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വന്ദനയും കാമുകനും ചേർന്ന് മൃതദേഹ ഭാഗങ്ങൾ വിദൂര മേഖലയിൽ ഉപേക്ഷിച്ചു. ഗുവാഹട്ടിയിൽ നിന്നും 150 കിലോമീറ്റർ അകലെ മേഘാലയയിൽ സ്ഥിതിചെയ്യുന്ന ചിറാപൂഞ്ചിയിലാണ് ഉപേക്ഷിച്ചത്.
അറസ്റ്റിലായ വന്ദനയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചിറാപൂഞ്ചിയിലെത്തിച്ചപ്പോൾ മറവ് ചെയ്ത മൃതദേഹ ഭാഗങ്ങൾ പ്രതി കാണിച്ചുനൽകിയെന്നും പോലീസ് അറിയിച്ചു.
Comments