സമയോചിതമായ തീരുമാനവും പരസ്പര ഏകോപനവും; ഇന്ത്യയിലേക്ക് തിരികെയെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമയോചിതമായ തീരുമാനവും പരസ്പര ഏകോപനവും; ഇന്ത്യയിലേക്ക് തിരികെയെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 04:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തുർക്കിയിലെ സജീവ രക്ഷാപ്രവർത്തനത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മെഡിക്കൽ സംഘത്തെ പ്രശംസിച്ച് ഇന്ത്യൻ ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങൾ തമ്മിലുള്ള പരസ്പര ഏകോപനവുമാണ് തുർക്കിയിൽ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഡൽഹി കന്റോൺമെന്റിലെ നളന്ദ ഓഡിറ്റോറിയത്തിൽ ദൗത്യസംഘത്തിന് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുർക്കിയിൽ ആദ്യം എത്തിയ മെഡിക്കൽ ക്യാമ്പുകളിൽ ഒന്നാണ് ഇന്ത്യയുടേത്. സമയോചിതമായ തീരുമാനവും ദൗത്യ സംഘാംഗങ്ങളും തമ്മിലുള്ള മികച്ച പരസ്പര ഏകോപനവുമാണ് ഇന്ത്യൻ മെഡിക്കൽ ക്യാമ്പിന്റെ വിജയം. ദുരന്തഭൂമിയിൽ സംഘം ആറ് മണിക്കൂറിനുള്ളിൽ 30 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയതായും ദുരന്ത ഭൂമിയിൽ നിന്നും രക്ഷപെടുത്തിയവർക്ക് വേണ്ട ചികിത്സ നൽകി തുടങ്ങിയതായും മനോജ് പാണ്ഡെ പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമായും ഓപ്പറേഷൻ ദോസ്തിൽ ഉൾപ്പെട്ട മറ്റ് സംഘടനകളുമായും പ്രധാനമന്ത്രി സമയം ചിലവഴിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഡോഗ് സ്‌ക്വാഡും 151 പേരടങ്ങുന്ന മൂന്ന് ടീമുമാണ് ഇന്ത്യയിൽ നിന്ന് ദുരന്ത ഭൂമിയിലേക്ക് സഹായവുമായി പോയത്. ദുരന്ത നിവാരണ സേനാംഗങ്ങൾ 35 മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടു. ഉപകരണങ്ങളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും തുർക്കിയിലെത്തിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ കീഴിൽ മെഡിക്കൽ ക്യാമ്പുകളും തുർക്കിയിൽ തുടങ്ങിയിരുന്നു. കൂടാതെ തുർക്കിയിലെയും സിറിയയിലെയും ഏറ്റവും അധികം നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ 250-ൽ പരം സൈനികരെ വിന്യസിക്കുകയും ചെയ്തു.

Tags: turkeyMANOJ PANDE
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies