കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം; രേഖകളിൽ തിരിമറി നടത്തി, വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ നീക്കമെന്നും ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലു മാറി ശസ്ത്രക്രിയ: ആശുപത്രിയുടെ വിശദീകരണം തള്ളി കുടുംബം; രേഖകളിൽ തിരിമറി നടത്തി, വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ നീക്കമെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 10:35 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന നാഷണൽ ആശുപത്രിയുടെ വാദം തള്ളി കുടുംബം. രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി ഇരയായ സജ്‌നയുടെ കുടുംബം ആരോപിച്ചു. ഇടതു കാലിന് ചികിത്സ തേടിയതിന്റെ കൃത്യമായ രേഖകൾ കൈവശമുണ്ട്. ഒരു വർഷമാണ് ഇടതു കാലിന് ചികിത്സിച്ചത്. ഒരു വർഷത്തിലധികമായി ചികിത്സിക്കുന്ന ഡോക്ടറാണ് ഈ പിഴവ് വരുത്തിയത്. എന്നാൽ വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്തിതീർക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം പറഞ്ഞു.

ആശുപത്രി മാനേജ്‌മെന്റ് ചികിത്സരേഖകളിൽ തിരിമറി നടത്തിയെന്നും ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും സജിനയുടെ മകൾ ഷിംന പറഞ്ഞു. തുടർചികിത്സയ്‌ക്കായി സജിനയെ നാഷണൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി. ബഹിർഷാന്റെ ചികിത്സയിലായിരുന്നു കക്കോടി സ്വദേശിയായ സജിന. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കാലിനാണ് സജിനക്ക് പരിക്ക് പറ്റിയത്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് സജിന ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷമാണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജിന അറിയുന്നത്.

വലത് കാലിനും പരിക്കുള്ളതിനാലാണ് ശസത്രക്രിയ ചെയ്തതെന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ സ്‌കാനിംഗ് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകാൻ ഡോക്ടർ തയ്യാറായില്ല. മാനേജ്‌മെൻറുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടർ അഭ്യർത്ഥിച്ചു. തെറ്റുപറ്റിയതായി ഡോക്ടർ പി. ബഹിർഷാൻ സമ്മതിച്ചെന്ന് ബന്ധുക്കൾ പറയുന്നു.

Tags: Medical Negligence
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies