ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. ഇരുവരും തമ്മിൽ സ്വകാര്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ ഊർജ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി ഇന്ത്യയുടെ അമൃത് കാലത്തിന് ലോക ബാങ്ക പിന്തുണ അറിയിച്ചു. ഡേവിഡ് മാൽപാസാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Enjoyed sitting down with @PMOIndia @narendramodi in Delhi to affirm @WorldBank Group support for India in “Amrit Kaal” to achieve & sustain high growth rates.
Important to increase private sector investment & advance India’s energy transition.
Readout: https://t.co/DKo4N9K5Fj pic.twitter.com/Df7JXwal6G
— David Malpass (@DavidMalpassWBG) February 23, 2023
വൈവിധ്യമാർന്ന വിഷയങ്ങളിൽ, പ്രത്യേകിച്ച് വളർച്ചയുടെയും നവീകരണത്തിന്റെയും മേഖലകളിൽ മികച്ച ചർച്ച നടത്തിയെന്ന് ഡേവിഡ് മാൽപാസിന്റെ ട്വീറ്റിനെ റിട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മറുപടി നൽകി.
Had a great discussion with you on diverse subjects, particularly futuristic sectors of growth and innovation. @DavidMalpassWBG https://t.co/w4XLHx9ty7
— Narendra Modi (@narendramodi) February 23, 2023
ധനമന്ത്രി നിർമ്മല സീതാരാമനുമായും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള ലോക ബാങ്ക് ഗ്രൂപ്പിന്റെ ശക്തമായ പങ്കാളിത്തം, സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള വളർച്ചയുടെ പ്രാധാന്യം, വികസ്വര രാജ്യങ്ങളുടെ കടബാധ്യതകൾ പരിഹരിക്കുന്നതിനുള്ള വേഗത്തിലുള്ള നടപടിയുടെ ആവശ്യകത എന്നീ വിഷയങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച നടത്തി. ജി-20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് മാൽപാസ് ഇന്ത്യയിലെത്തിയത്.
Glad to meet with @nsitharaman today.
We discussed the @WorldBank Group’s strong partnership with India, the importance of private sector-led growth & the need for faster action to address debt vulnerabilities of developing countries.
Readout: https://t.co/0YJvNmAhAw pic.twitter.com/4DY5O5VklZ
— David Malpass (@DavidMalpassWBG) February 22, 2023
Comments