ന്യൂഡൽഹി : ഓൾ ഇന്ത്യ തായ്ക്വാണ്ടോ ചാമ്പ്യൻഷിപ്പ് ഡൽഹിയിൽ വച്ച് നടക്കും. കൊറിയൻ കൾച്ചറൽ സെന്റർ ഇന്ത്യയും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കൊറിയൻ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. കൊറിയൻ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തിൽ കൊറിയയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികാഘോഷവും ചടങ്ങിൽ നടക്കും.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ ചടങ്ങിന്റെ മുഖ്യാതിഥിയായി പങ്കെടുക്കും. കൊറിയ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് യോങ്-ഗ്യൂ അഹ്ൻ ആണ് ചടങ്ങിലെ വിശിഷ്ടാതിഥി. ഫെബ്രുവരി 24 മുതൽ 26 വരെ മൂന്ന് ദിവസത്തെ ചടങ്ങാണ് ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലെ കെഡി ജാധവ് ഇൻഡോർ റസ്ലിംഗ്് ഹാളിലാണ് പരിപാടി നടക്കുന്നത്.
ചാമ്പ്യൻഷിപ്പിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള 50 വർഷത്തെ നയതന്ത്ര ബന്ധത്തെ സ്മരിക്കുകയും തായ്ക്വാണ്ടോ പദ്ധതിയെ പുനർജ്ജീവിപ്പിക്കുക എന്നതൂമാണ് ചടങ്ങിന്റെ ആസൂത്രിത ലക്ഷ്യം. ഇരു രാജ്യങ്ങളും കായിക വിനിമയ മേഖലയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വയ്‌ക്കും. കൂടാതെ ഇരുരാജ്യങ്ങളുടെയും പ്രത്യേക പരിപാടികളും ചടങ്ങിലുണ്ടാവും.
Comments