ന്യൂയോർക്ക്: അമേരിക്കൻ ശതകോടീശ്വരനായ തോമസ് ലീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങളുടെയും ലെവറേജ്ഡ് ബയ്യൗട്‌സിന്റെയും മുൻനിരക്കാരായി കണക്കാക്കുന്ന തോമസ് ലീ 78-ാം വയസിലാണ് അന്തരിച്ചത്. സ്വന്തം ഓഫീസ് കെട്ടിടത്തിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലീയുടെ തലയ്‌ക്കാണ് വെടിയേറ്റിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ലീയുടെ മൃതദേഹം മാൻഹാട്ടനിലെ ഓഫീസിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 46 വർഷമായി 15 ബില്യൺ ഡോളറിൽ അധികം മൂലധനം നിക്ഷേപിച്ച് ബിസിനസ് ഇടപാടുകൾ നടത്തിയിരുന്ന വ്യക്തിയാണ് ലീ. മരണ സമയത്ത് 200 കോടിയിലേറെ ഡോളർ ലീയ്‌ക്ക് ഉണ്ടായിരുന്നു. ലിങ്കൺ സെന്റർ, ദി മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, ഹർവാഡ് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി സംഘടനകളിൽ അംഗം കൂടിയാണ് ലീ.
Comments