ജൂനിയർ എൻ.ടി.ആർ , രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം ആർആർആർ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിൽ മികച്ച അന്താരാഷ്‌ട്ര ചലച്ചിത്രത്തിനുള്ള അവാർഡ് ആർആർആർ നേടി. അവാർഡ് ഏറ്റുവാങ്ങാൻ എസ് എസ് രാജമൗലി രാം ചരണിനെയും ഒപ്പം വേദിയിലേക്ക് ക്ഷണിച്ചു. താരം പിന്നീട് പ്രേക്ഷകരോട് നന്ദി പറയുകയും, ഇനിയും മികച്ച ചിത്രങ്ങളുമായി വരുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
സുഹൃത്തുക്കളേ, ഞങ്ങൾക്ക് ഈ സ്നേഹം നൽകിയതിന് വളരെയധികം നന്ദി. തിരിച്ചുവരാനുള്ള വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങളെ എല്ലാവരെയും രസിപ്പിക്കാനായി മികച്ച സിനിമകളോടൊപ്പം തിരിച്ചുവരും എന്നാണ് രാം ചരൺ പറഞ്ഞത്. സദസ്സിന് കൂപ്പുകൈകളോടെ നന്ദി പറഞ്ഞുകൊണ്ടാണ് താരം പ്രസംഗം അവസാനിപ്പിച്ചതിന് ശേഷം രാം ചരണിന്റെ പ്രസംഗത്തിന് അനുബന്ധമായി എസ് എസ് രാജമൗലി, അവാർഡ് ഇന്ത്യയിലെ എല്ലാ ചലച്ചിത്ര സംവിധായകർക്കും സമർപ്പിക്കുന്നതായും പറഞ്ഞു.
തങ്ങൾക്ക് രാജ്യന്തര സിനിമകൾ നിർമ്മിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ എല്ലാ സിനിമാ നിർമ്മാതാക്കൾക്കും വിശ്വസിക്കാൻ ഈ അവാർഡ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ (എച്ച്സിഎ) അവാർഡിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. മികച്ച ആക്ഷൻ ചിത്രം, മികച്ച സംഘട്ടനം, മികച്ച ഗാനം എന്നീ വിഭാഗങ്ങൾക്ക് കീഴിലുള്ള അവാർഡുകളും ആർആർആർ നേടി. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ നോമിനേഷനുണ്ട്.
ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച എസ്എസ് രാജമൗലിയുടെ ചിത്രം മാർച്ച് 13 ന് അക്കാദമി അവാർഡിന് മുന്നോടിയായി മാർച്ച് 3 ന് 200 ലധികം തീയറ്ററുകളിൽ യുഎസിൽ വീണ്ടും റിലീസ് ചെയ്യും. HCA അവാർഡുകൾ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നടൻ കൂടിയാണ് രാം ചരൺ. ചിത്രം ലോകമെമ്പാടുമായി 1200 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്.
Comments