ലക്നൗ : മാഫിയയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഭയിൽ നടത്തിയ പരാമർശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൻ ഹിറ്റ്. സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ഏറ്റെടുത്ത് സാമൂഹ്യമാദ്ധ്യമ ലോകം. നിയമസഭ സമ്മേളനത്തിൽ പ്രസംഗിക്കവെ ‘സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കും’ എന്ന വാചകം ആവർത്തിച്ചതോടെ രാജ്യത്തുടനീളമുള്ള അദ്ദേഹത്തിന്റെ അനുയായികളിൽ ആവേശം ആകാശത്തോളം ഉയർന്നിരിക്കുകയാണ്.
മാഫിയയ്ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രചാരണത്തെ പിന്തുണയ്ക്കുന്ന മൂന്ന് ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡുചെയ്യുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.’ഹാഷ്ടാഗ്യോഗിമീൻസ്ഗവർണൻസ്’, ‘ഹാഷ്ടാഗ്യോഗി ആദിത്യനാഥ്’,ഹാഷ്ടാഗ്യോഗി സർജിക്കൽ സ്ട്രൈക്ക്’ എന്നിവ ഒരേസമയം ട്വിറ്ററിൽ ട്രെൻഡിംഗായി മാറിയിരിക്കുകയാണ്. ‘ഹാഷ്ടാഗ്യോഗി ആദിത്യനാഥ്’ 33 കോടി ട്രെൻഡിംഗിൽ കുതിക്കുകയും അതേസമയം, ‘യോഗിമീൻസ്ഗവർണൻസ്’ 65 കോടി ട്രെൻഡിംഗിൽ കടക്കുകയും ചെയ്തു.
CM योगी जी जो बोलते हैं ,, खुलकर बोलते हैं !! #YogiMeansGovernance pic.twitter.com/Meek6m9L7z
— Sudhir Mishra 🇮🇳 (@Sudhir_mish) February 25, 2023
സംസ്ഥാനത്തെ ക്രിമിനലുകളെയും മാഫിയകളെയും പോറ്റിവളർത്തുന്നതിനും സംരക്ഷിക്കുന്നതിനും സമാജ്വാദി പാർട്ടി മുന്നിൽ നിൽക്കുകയായിരുന്നെന്നും അഖിലേഷ് യാദവിന്റെ ഭരണകാലത്ത് മാഫിയയെ മഹത്വവൽക്കരിക്കുക മാത്രമല്ല അവരെ പുഷ്പങ്ങൾ കൊണ്ട് ഹാരമണിയിക്കുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു.
Comments