ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് പ്രധാനമന്ത്രിയുടെ നൽകിയ സമ്മാനങ്ങൾ :അറിയാം ഇവയുടെ ചരിത്രപരമായ പ്രാധാന്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് പ്രധാനമന്ത്രിയുടെ നൽകിയ സമ്മാനങ്ങൾ :അറിയാം ഇവയുടെ ചരിത്രപരമായ പ്രാധാന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 12:25 pm IST
German Olaf Scholz and pm

German Olaf Scholz and pm

FacebookTwitterWhatsAppTelegram

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന് മേഘാലയയുടെയും നാഗാലാൻഡിന്റെിലെയും സംസ്‌കാരത്തിന്റെയും കരകൗശലത്തിന്റെയും പ്രതീകങ്ങൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഘാലയിലും നാഗാലാന്റിലും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സ്റ്റോളുകളും ഉപഹാരങ്ങളുമാണ് ഷോൾസിന് അദ്ദേഹം ഉപഹാരമായി സമ്മാനിച്ചത്.

PM Narendra Modi gifted symbols of Meghalaya & Nagaland’s culture & craftsmanship to German Chancellor Olaf Scholz.

The designs used in Meghalaya stoles were highly symbolic and held great significance in the tribe's culture and tradition. pic.twitter.com/8xq18KR0Pe

— ANI (@ANI) February 25, 2023

മോദി ഷോൾസിന് സമ്മാനിച്ച മേഘാലയയിൽ നിന്നുള്ള സ്റ്റോളിന് വലിയ ചരിത്രപരമായ പ്രാധാന്യമാണ് ഉള്ളത്. ഈ സ്റ്റോളുകൾ ആദ്യകാലത്ത് നെയ്‌തെടുത്തിരുന്നത് ജയന്തിയ രാജകുടുംബത്തിന് വേണ്ടിയായിരുന്നു. സ്റ്റോളുകൾ അവർ അധികാരത്തിന്റെയും പദവിയുടെയും പ്രതീകമായി കണക്കാക്കിയിരുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളിലും ഉത്സവവേളകളിലുമാണ് അവ ധരിക്കുന്നത്. രാജാക്കന്മാർ മറ്റ് ഭരണാധികാരികൾക്ക് ബഹുമാനാർത്ഥം ഈ സ്റ്റോളുകൾ സമ്മാനിക്കാറുണ്ടായിരുന്നു.

നാഗാലാൻഡിലെ ഗോത്രവർഗ്ഗങ്ങളുടെ വസ്ത്രകലയുടെ സവിശേഷമായ ഒരു രൂപമാണ് നാഗ ഷാളുകൾ. ഉപയോഗിക്കുന്ന നിറങ്ങളാലും സങ്കീർണ്ണമായ രൂപകല്പനയുടെ പേരിലും പരമ്പരാഗത നെയ്‌ത്തു വിദ്യകളുടെ അടിസ്ഥാനത്തിലും പേരുകേട്ടവയാണ് ഈ ഷാളുകൾ. ഷാൾ വെറുമൊരു തുണിക്കഷണം മാത്രമല്ല, ജീവചൈതന്യമുള്ള ആത്മാവാണെന്നാണ് നാഗന്മാർ വിശ്വസിക്കുന്നത്. കോട്ടൺ, സിൽക്ക്, കമ്പിളി തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്നാണ് അവ നിർമ്മിക്കുന്നത്.

അതേസമയം ഒലാഫ് ഷോൾസിന്റെയും പ്രധാനമന്ത്രിയുടെയും കൂട്കാഴ്‌ച്ചയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ചർച്ചയായി. യുദ്ധം അവസാനിപ്പിച്ച് ആഗോള സമാധാനം വീണ്ടെടുക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രതിസന്ധി പരിഹരിക്കണമെന്ന് രാജ്യം നിർബന്ധം പിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനം വീണ്ടെടുക്കുന്നതിനായി എന്ത് നയതന്ത്ര നീക്കത്തിനും ഭാരതം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ പ്രതിസന്ധി, വ്യാപാരം, നിക്ഷേപം, കാലാവസ്ഥ വ്യതിയാനം തുടങ്ങി നിരവധി വിഷയങ്ങൾ ഷോൾസിന്റെ ദ്വിദിന സന്ദർശനത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. കൊറോണ മഹാമാരിയും യുക്രെയ്ൻ പ്രതിസന്ധിയും വികസ്വര രാജ്യങ്ങളെ പ്രതികൂലമായാണ് ബാധിച്ചതെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ സംയുക്തമായുള്ള പരിശ്രമമാണ് വേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെ അഭിമാനകരമായ ജി20 അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന അവസരത്തിൽ ലോകത്തിൽ തന്നെ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കും. വലിയ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് പദവിയേറ്റെടുത്തത്. എന്നാൽ മികച്ച രീതിയിൽ ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ട്- ഷോൾസ് പറഞ്ഞു.

Tags: germanynagalandMEGHALAYAOlaf Scholz
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies