സർക്കാർ വസതി ഒഴിയണമെന്ന് പറഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി; മമ്മിയോട് ചോദിച്ചു, ഇനി എങ്ങോട്ട് പോകും; 'നഹി മാലൂം' എന്നായിരുന്നു ഉത്തരം: രാഹുൽ ​ഗാന്ധി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ വസതി ഒഴിയണമെന്ന് പറഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി; മമ്മിയോട് ചോദിച്ചു, ഇനി എങ്ങോട്ട് പോകും; ‘നഹി മാലൂം’ എന്നായിരുന്നു ഉത്തരം: രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് പറഞ്ഞ വയനാട് എംപി രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബിജെപി. തന്റെ ഉത്തരവാദിത്വം മനസിലാക്കാൻ രാഹുൽ ഗാന്ധി വളരെയധികം വൈകിപോയി എന്നും എല്ലാ സർക്കാർ വസതികളും ​ഗാന്ധി കുടുംബത്തിന്റെ സ്വന്തമാണെന്നാണ് കോൺ​ഗ്രസ് കരുതിയിരുന്നതെന്നും ബിജെപി തുറന്നടിച്ചു. കോൺ​ഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്നും ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നുമായിരുന്നു വയനാട് എംപി പറഞ്ഞത്.

’52 വർഷത്തിന് ശേഷം, രാഹുൽ ഗാന്ധി ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതും, പാർട്ടി അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് തന്റെ ഉത്തവാദിത്വത്തെപ്പറ്റി സംസാരിക്കുന്നു. രാഹുൽ ​ഗാന്ധിയോട് ഒരു കാര്യം പറയാം.​ ​ഗാന്ധി കുടുംബത്തിലെ എല്ലാവരെയും പോലെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ ഉത്തരവാദിത്വത്തെപ്പറ്റി സംസാരിക്കുകയാണ് താങ്കളും. 52 വർഷത്തിന് ശേഷം നിങ്ങൾ തിരിച്ചറിഞ്ഞത് ഞങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാർക്കും അവരുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലായതാണ്. എല്ലാ സർക്കാർ വസതികളും നിങ്ങളുടേതാണെന്ന് നിങ്ങൾ കരുതിയിരുന്നു. തനിക്ക് അവകാശപ്പെട്ടതാണെന്ന് ​ഗാന്ധി കുടുംബം വാദിച്ചു’ എന്ന് രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്തവാവ് സാംബിത് പാത്ര പറഞ്ഞു.

രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ,

‘എനിക്ക് ഇപ്പോൾ 52 വയസ്സായി, ഇപ്പോഴും എനിക്ക് ഒരു വീടില്ല. അലഹബാദിലുള്ള ഒരു കുടുംബവീട് ഞങ്ങളുടേതല്ല. ഞാൻ 12 തുഗ്ലക് ലെയ്‌നിലാണ് താമസിക്കുന്നത്. എന്നാൽ അത് എന്റെ വീടല്ല. അതിനാൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ മുതൽ എന്റെ ഉത്തരവാദിത്വം എന്താണെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ആശയം വന്നത്. ഈ യാത്ര എല്ലാവർക്കും ഒരു വീടായി മാറും. പണക്കാർക്കും ദരിദ്രർക്കും മൃഗങ്ങൾക്കും അങ്ങനെ എല്ലാവർക്കും ഭാരത് ജോഡോ യാത്ര ഒരു വീടായി മാറും. ചെറിയ ആശയമായിരുന്നെങ്കിലും അതിന്റെ ആഴം പിന്നീടാണ് മനസിലായത്. യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി എനിക്ക് തോന്നി. ഞാൻ കുഞ്ഞിലെ താമസിച്ചിരുന്ന വീട്ടിലെ സാഹചര്യം വിചിത്രമായിരുന്നു. ഞാൻ മമ്മിയുടെ അടുത്ത് ചെന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. നമ്മൾ ഈ വീട് വിടുകയാണ് എന്ന് മമ്മി പറഞ്ഞു. അത് എന്റെ വീടാണെന്നാണ് ഞാൻ കരുതിയിരുന്നത്. അത് നമ്മുടെ വീടല്ല, സർക്കാരിന്റെ വീടാണെന്ന് മമ്മി പറഞ്ഞു. ഇതറിഞ്ഞതു മുതൽ ഞാൻ അസ്വസ്ഥനായി. ഇനി എങ്ങോട്ട് പോകുമെന്ന് ചോദിച്ചപ്പോൾ ‘നഹി മാലൂം'(എനിക്ക് അറിയില്ല) എന്നായിരുന്നു അമ്മ പറഞ്ഞത്‘.

 

Tags: CongressRahul GandhihomeBharat Jodo Yatra52 years
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies