ലക്നൗ : സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയിലൂടെ സർക്കാർ സ്കൂളിൽ പഠിക്കുന്ന 1753വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽക്കാനാണ് പിഎംശ്രീ പദ്ധതി സർക്കാർ നടപ്പിലാക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയ പ്രകാരം സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം നൽക്കാനുമാണ് പിഎം ശ്രീ പദ്ധതി ലക്ഷ്യമിടുന്നത്. ഈ വർഷത്തെ കേന്ദ്ര സർക്കാർ ബജറ്റിൽ പിഎം ശ്രീ പദ്ധതിയ്ക്കായി 1000 കോടി രൂപയാണ് വകയിരുത്തിയത്.
അടിസ്ഥാന വിദ്യാഭ്യാസത്തിന് 510 കോടി രൂപയും സെക്കൻഡറി വിദ്യാഭ്യാസത്തിന് 500 കോടി രൂപയുമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പിഎംശ്രീ പദ്ധതി പ്രകാരം രാജ്യത്തുടനീളം14,500 സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യാനും സർക്കാർ തീരുമാനിച്ചിരിക്കുന്നു.
Comments