കൊല്ലം: ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിയെ കടന്നുപിടിച്ച് ഡിവൈഎഫ്ഐ നേതാവ്. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം പൂവറ്റൂർ സ്വദേശി രാഹുലാണ് യുവതിയെ കടന്നുപിടിച്ചത്. ഉത്സവം കഴിഞ്ഞ് രാത്രിയിൽ തിരികെ മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. ശേഷം ഇയാൾ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പ്രതി ഇതിനിടയിൽ രക്ഷപ്പെട്ടു.
യുവതിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. അന്വേഷണത്തെ തുടർന്ന് രാഹുലിനെ വീടിന് സമീപം നിന്ന് പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വിവിധ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു.
Comments