ഇസ്ലാമാബാദ്: പാകിസ്താനിലെ കൽക്കരി ഖനിയിൽ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ഹർനായ് ജില്ലയിലെ ഖോസ്റ്റ് മേഖലയിലാണ് അപ്രതീക്ഷ ആക്രമണം നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വിമത ഗ്രൂപ്പുകളിൽപ്പെട്ട തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്ച രാവിലെ ഖനിയിലേക്കെത്തിയ ഭീകരർ ഖനിത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും 11 കൽക്കരി ഖനികൾക്ക് തീയിടുകയും ചെയ്തു. പരിക്കേറ്റ ഖനിത്തൊഴിലാളികളെ ഹെർണിയയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശം വളഞ്ഞ ബലൂചിസ്താൻ ലെവീസ് സേന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), പാകിസ്താൻ താലിബാൻ (ടിടിപി) എന്നീ സംഘടനകളിലെ ഭീകരരും പ്രവിശ്യയിൽ ആക്രമണം നടത്തിയിരുന്നു.
Comments