ഹൈദരാബാദ് : നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി. തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് മറ്റ് നേതാക്കളോടൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടികളും ആസൂത്രണവുമാണ് പ്രാധാനമായും ചർച്ചചെയ്തതെന്ന് ബിജെപി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ഡികെ അരുണ, നിസാമാബാദ് എംപി അരവിന്ദ് ധരംപുരി, സുധാകർ റെഡ്ഡി, കെ ലക്ഷ്മൺ, ജി കിഷൻ റെഡ്ഡി എന്നിവരുൾപ്പെടെ സംസ്ഥാന ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. നിലവിലെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത ഡൽഹി മദ്യനയ കുംഭകോണ കേസ് ബിജെപി നേതാക്കൾ ചർച്ച ചെയ്യുന്ന വിഷയമാണ്.
Comments