കോഴിക്കോട്: പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയയാണ് (25) മരിച്ചത്. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വിദ്യാർത്ഥിനിയെന്ന് പോലീസ് പറയുന്നു.
കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനിയായിരുന്നു തൻസിയ. ബുധനാഴ്ച രാവിലെ കോഴിക്കോട് പാലാഴിയിലുള്ള ഫ്ളാറ്റിലാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൻസിയ വിവാഹിതയാണ്. ഫരീദ് താമരശേരിയാണ് ഭർത്താവ്. പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments