കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ത്രിപുരയിൽ 60-ഉം മേഘാലയയിലും നാഗലാൻഡിലും 59-ഉം വീതം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. മൂന്ന് സംസ്ഥാനങ്ങളിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
നാഗാലാന്റിലും ത്രിപുരയിലും ബിജെപി വന്ഡ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലം. ത്രിപുരയിൽ ബിജെപി 36 മുതൽ 45 വരെ സീറ്റുകൾ നേടിയേക്കും. നാഗാലാന്റിൽ 35-43 സീറ്റുകൾ ബിജെപി-എൻഡിപിപി
സഖ്യം നേടുമെന്നാണ് എക്‌സിറ്റ് സർവ്വേയിൽ പറയുന്നത്.
ത്രിപുരയിൽ സിപിഎം തകർന്നടിയുമെന്നാണ് റിപ്പോർട്ട്. സിപിഎം-കോൺഗ്രസ് സഖ്യത്തിന് ബിജെപിയുമായി കൊമ്പ് കോർക്കാനുള്ള ശക്തി പോരാതെ വരുമെന്ന് ഏറെ നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ത്രിപുരയിൽ സിപിഎമ്മിന് 16 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയെ മുന്നിലെത്താൻ സാധിച്ചത്.
നാല് സംസ്ഥാനങ്ങളിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. കസ്ബപേത്ത്, ചിഞ്ചാഡ് (മഹാരാഷ്‌ട്ര). ഈറോഡ് ( തമിഴ്‌നാട്), സാഗർദിഗി( ബംഗാൾ), രാംഗഡ് ( ഝാർഖണ്ഡ്), ലിംല ( അരുണാചൽ പ്രദേശ്) എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
Comments