കോഴിക്കോട്: ഡോക്ടറെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് മലയാളിയായ നഴ്സ്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയിൽ തന്നെ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ നഴ്സ് പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതി തൃശ്ശൂർ സ്വദേശി നിഷാമിനായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഡിസംബർ 30 നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി തരപ്പെടുത്തി തരാമെന്നും ഇതിനായി കോയമ്പത്തൂരിൽ എത്തേണ്ടതുണ്ടെന്നും ധരിപ്പിച്ച് യുവതിയെ നിഷാം കോഴിക്കോട് എത്തിക്കുകയായിരുന്നു. കോഴിക്കോടുള്ള ലോഡ്ജിൽവെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നിഷാം വീണ്ടും അഞ്ചോളം തവണ തന്നെ പീഡിപ്പിച്ചതായും പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു.
വീണ്ടും ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ പ്രതി ഡോക്ടറുടെ നഗ്നചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തുടർന്ന് ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ് കസബ പോലീസ് അറിയിച്ചു.
Comments