കൊച്ചി : സോഷ്യൽ മീഡിയ വഴി ചാറ്റ് പ്രണയത്തിലായ യുവാവ് ഒടുവിൽ കാമുകിയെ കണ്ടപ്പോൾ വാവിട്ട് നിലവിളിച്ചു . കാമുകിയെ നേരില്‍ കണ്ടപ്പോഴുണ്ടായ ഷോക്കില്‍ നിന്ന് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ 22 കാരന്‍ ഇനിയും മുക്തനായിട്ടില്ല. താന്‍ ഇതുവരെ ചാറ്റ് ചെയ്തതും പ്രണയത്തിലായതും നാല് കുട്ടികളുടെ മാതാവായ വീട്ടമ്മയോടാണ് എന്ന് നേരിട്ട് കണ്ടപ്പോഴാണ് 22 കാരന് മനസിലായത്. അതിൽ 22 കാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്.
കാമുകൻ കൈമാറിയ ലൊക്കേഷൻ അനുസരിച്ചാണ് കാമുകി കോഴിക്കോട്ട് നിന്ന് കാളികാവിലെത്തിയത് . പ്രണയം ആരംഭിച്ചിട്ട് ഏറെ നാളായെങ്കിലും കാമുകിയെ ആദ്യമായാണ് യുവാവ് നേരിൽ കാണുന്നത് . കാമുകിയെ നേരിൽ കണ്ടതോടെ മനസ് തകർന്ന യുവാവും , കുടുംബവും ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചെങ്കിലും കാമുകി അതിന് കൂട്ടാക്കിയില്ല . 22 കാരനായ കാമുകനൊപ്പം കഴിയാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട് .
അതോടെ കാമുകൻ വാവിട്ട് നിലവിളിച്ചു . രംഗം പന്തിയല്ലെന്ന് കണ്ട് വീട്ടുകാരും വിഷയത്തിൽ ഇടപെട്ടു. പോലീസ് സഹായവും തേടി . ഇതിനിടെ വീട്ടമ്മയെ കാണാനില്ലെന്ന് കാട്ടി അവരുടെ വീട്ടുകാരും പോലീസിൽ പരാതി നൽകിയിരുന്നു . ഇതിനിടെ ആണ് വീട്ടമ്മ കാളികാവില്‍ ഉണ്ട് എന്ന് ബന്ധുക്കള്‍ മനസിലാക്കിയത്. ഇതോടെ കാമുകന്‍ തട്ടിക്കൊണ്ട് വന്നതാകും എന്ന് തെറ്റിദ്ധരിച്ച വീട്ടമ്മയുടെ ബന്ധുക്കള്‍ കാമുകനെ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പോടെ ആണ് വന്നത്.
എന്നാല്‍ ഇത് മനസിലാക്കിയ കുടുംബം 22 കാരനെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.പോലീസ് സ്റ്റേഷനില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധുക്കള്‍ 22 കാരനെ മാറ്റിയത്. സ്വപ്നങ്ങളിലെ മധുര പതിനേഴുകാരിയെ കാത്തിരുന്ന കാമുകന്‍ ഇപ്പോഴും ആ ഷോക്കില്‍ നിന്ന് മുക്തനായിട്ടില്ല
Comments