വാരണാസിയിൽ ഗംഗാ - ഗോമതീ നദീ സംഗമസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ; കണ്ടെത്തിയത് സ്വയംഭൂ ത്രിപുരാരി മഹാദേവ ഏകമുഖ ശിവലിംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസിയിൽ ഗംഗാ – ഗോമതീ നദീ സംഗമസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ; കണ്ടെത്തിയത് സ്വയംഭൂ ത്രിപുരാരി മഹാദേവ ഏകമുഖ ശിവലിംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി: വാരണാസിയിലെ ഭണ്ടാഹകാല ഗ്രാമത്തിൽ പുരാവസ്തു മൂല്യമുള്ള പൗരാണിക വിഗ്രഹങ്ങൾ കണ്ടെത്തി. ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ചൗബേപൂർ പ്രദേശത്തെ കൂറ്റൻ കുളത്തിന് ചുറ്റുമായിട്ടാണ് ദേവതാ പ്രതിമകളും ക്ഷേത്ര അവശിഷ്ടങ്ങളും കാണപ്പെട്ടത്.

ഗ്രാമവാസികളുടെ ശ്രമഫലമായി ഈ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിനായി  റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസർ ഡോ. സുഭാഷ് ചന്ദ്ര യാദവിന്റെ സംഘം പ്രദേശം പഠിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.

നാഗരി ലിപിയിൽ ലിഖിതമുള്ള ഒരു ശിലാസ്തംഭം, മണൽക്കല്ലിൽ നിർമ്മിച്ച ഒരു ദേവപ്രതിമയുടെ തകർന്ന അവശിഷ്ടങ്ങൾ, ക്ഷേത്ര വാസ്തുവിദ്യ യുടെ അവശിഷ്ടങ്ങൾ എന്നിവ ഈ കുളത്തിന് സമീപം ചിതറിക്കിടക്കുന്നതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ദേവപ്രതിമകളിൽ, ശിരസ്സിൽ കിരീടവും ഇടതുകൈയിൽ താമരയും കൊത്തിവച്ചിരിക്കുന്ന ഒരു തകർന്ന പ്രതിമ മഹാവിഷ്ണുവാണെന്ന് തിരിച്ചറിയാം. ശേഷിക്കുന്ന ഭാഗം ഛിന്നഭിന്നമാണ്.


റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസറുടെ റിപ്പോർട്ടനുസരിച്ച്, ജലസംഭരണിക്ക് സമീപം കണ്ടെത്തിയ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ ഏകദേശം 9-10 നൂറ്റാണ്ടിലേതാണ്. അതേ സമയം, സമീപത്ത് സ്ഥിതി ചെയ്യുന്ന ശിവലിംഗം ഏകദേശം 7-8 നൂറ്റാണ്ടിലേതാണ്. അതിശയിപ്പിക്കുന്ന ഈ ശിവലിംഗ പ്രതിമയെ ഗ്രാമവാസികൾ സ്വയംഭൂ ത്രിപുരാരി മഹാദേവനായി ആരാധിക്കുന്നു. കുളത്തിൽ സ്ഥിതി ചെയ്യുന്ന തൂണിന്റെ ഉയരം 9 അടിയും വ്യാസം 4 അടിയുമാണ്. ചുനാർ മണൽക്കല്ലിൽ നിർമ്മിച്ച തൂണിന്റെ താഴത്തെ ഭാഗം ചതുരവും ബാക്കി ഭാഗം വൃത്താകൃതിയിലുള്ളതുമാണ്. തൂണിനു മുകളിൽ നാഗരി ലിപിയിൽ 4-വരി ലിഖിതമുണ്ട്.

ഇതിലെ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പ് ഇത് പത്തൊൻപതാം നൂറ്റാണ്ടിലേതാണെന്ന് പ്രഖ്യാപിച്ചു. ഈ റിസർവോയറിന്റെ യഥാർത്ഥ വിസ്തീർണ്ണം 6 ഏക്കറിൽ കൂടുതലാണെന്ന് റിപ്പോർട്ടിലുണ്ട്. അമൃത് സരോവർ പദ്ധതിയിൽ സൗന്ദര്യവൽക്കരണത്തിനായും ഇത് തിരഞ്ഞെടുത്തിട്ടുണ്ട്.

വാരണാസി-ഗാസിപൂർ അതിർത്തിയിൽ ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്ത് കൈതി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മാർക്കണ്ഡേയ മഹാദേവ ക്ഷേത്രത്തിന് അടുത്താണ് ഈ കുളവും പുരാവസ്തുക്കളും. ഈ ക്ഷേത്രത്തെ സമീപകാലത്ത് ഭാരത സർക്കാരിന്റെ Pilgrimage Rejuvenation and Spirituality Augmentation Drive (PRASAD) സ്‌കീമിൽപ്പെടുത്തി പുനരുദ്ധരിച്ചിരുന്നു.

ഇവയെല്ലാം ഗ്രാമപ്രദേശത്ത് തന്നെ സംരക്ഷിക്കണമെന്ന് പുരാവസ്തു വകുപ്പിന്റെ ശുപാർശ. “ഏകദേശം എ.ഡി 19-ആം നൂറ്റാണ്ടിൽ . പൂജിച്ച ശിവലിംഗം നല്ല നിലയിലാണ് ഇപ്പോഴും ഉള്ളത്, പൊതുവിശ്വാസവും വികാരവും കണക്കിലെടുത്ത്, പ്രാദേശികമായി അതിന്റെ സ്ഥാനത്ത് തന്നെ സംരക്ഷിക്കുന്നതാണ് ഉചിതം.ഗ്രാമപ്രദേശങ്ങളിലെ പൈതൃക സ്ഥലങ്ങൾ പ്രാദേശികമായി സംരക്ഷിക്കുന്നത് സമൂഹത്തിൽ ‘പ്രാദേശിക അഭിമാനം’ വളർത്തിയെടുക്കും,” റീജിയണൽ ആർക്കിയോളജിക്കൽ ഓഫീസർ ഡോ. സുഭാഷ് ചന്ദ്ര യാദവ് കൂട്ടിച്ചേർത്തു.

Tags: Idols FoundIdols UnearthedBhandaha Kala
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies