കൊഹിമ: നാഗാലാൻഡ് ബിജെപി അദ്ധ്യക്ഷൻ തേംജെൻ ഇംന അലോങ്കിന് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം. അലോങ്ക്തകി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തേംജെൻ വിജയിച്ചത്. തിരഞ്ഞെടുപ്പ് കാലത്തിന് മുമ്പ് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന നേതാവാണ് തേംജെൻ. അദ്ദേഹത്തിന്റെ ഹാസ്യം നിറഞ്ഞ പ്രതികരണങ്ങൾ ഏറെ വൈറലായിരുന്നു.
ജനതാദൾ സ്ഥാനാർത്ഥി ജെ ലാനു ലോങ്ചാറിനെ 3,748 വോട്ടുകൾക്കായിരുന്നു ബിജെപി അദ്ധ്യക്ഷൻ പരാജയപ്പെടുത്തിയത്. ആകെ 9,274 വോട്ടുകൾ സ്വന്തമാക്കാൻ തേംജെന്നിന് കഴിഞ്ഞു. 62.5 ശതമാനം വോട്ടുവിഹിതമാണ് അദ്ദേഹം നേടിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 12 സീറ്റുകളാണ് ബിജെപി ഇതുവരെ നേടിയത്. എൻഡിപിപി 23 സീറ്റുകളും നേടി. നാഗാലാൻഡ് മുഖ്യമന്ത്രിയും എൻഡിപിപി സ്ഥാനാർത്ഥിയുമായ നെയ്ഫിയു റിയോ വടക്കൻ അംഗാമി-രണ്ടാം നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായ സെയ്വിലി സച്ചുവിനെ 15,824 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ആകെ 17,045 വോട്ടുകൾ നെയ്ഫിയു നേടി.
Comments