ഭോപ്പാൽ : അമിത ശബ്ദത്തിലുള്ള ഡിജെ കേട്ട് വിവാഹചടങ്ങിനിടെ വരന് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. സുരേന്ദ്രകുമാറെന്ന യുവാവാണ് അമിത ശബ്ദം മൂലമുള്ള വൈബ്രേഷൻ താങ്ങാനാവാതെ വിവാഹവേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്.
വിവാഹ വേദിയിൽ ദമ്പതികള്‍ പരസ്പരം മാല അണിയുന്നതിനിടെ അമിത ശബ്ദത്തിൽ ഡിജെ വെച്ചിരുന്നു. ഇതിനിടെ സുരേന്ദ്രകുമാറിന് അസ്വസ്ഥത തോന്നുകയും പലതവണ അമിതശബ്ദത്തില് ഡിജെ വെച്ചതിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു .
വിവാഹ ചടങ്ങ് അവസാനിച്ച് കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം വരൻ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് ശേഷം അധികൃതർ ഡിജെ കർശനമായി നിരോധിക്കാൻ നടപടികളെടുത്തു . സാമൂഹിക പ്രവർത്തകൻ ഡോ രാജീവ് കുമാർ മിശ്രയും ഡിജെ നിരോധിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments