ന്യൂഡൽഹി: പുതിയ വിപണന തന്ത്രവുമായി ബിഎസ്എൻഎൽ. മൊബൈൽ സേവനനിരക്കുകളുടെ വില കൂട്ടാതെ പ്ലാനുകളുടെ വാലിഡിറ്റി മിതപ്പെടുത്തി ബിഎസ്എൻഎൽ. വരുമാനവർദ്ധനവിന് പുതിയ വഴി കണ്ടെത്തുകയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനി. വരുമാനവർദ്ധനവ് ലക്ഷ്യമിട്ടുകൊണ്ട് ഉപയോക്താക്കൾ കൂടുതലുള്ള നാല് പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎൽ മിതപ്പെടുത്തിയത്.
107 രൂപ,197 രൂപ,397 രൂപ, 797 രൂപ എന്നീ വിലനിലവാരത്തിലുള്ള നാല് ജനപ്രിയപ്ലാനുകളുടെ വാലിഡിറ്റിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 107 രൂപ വിലവരുന്ന ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനിൻ 35 ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത്. 35 ദിവസത്തേക്ക് 3 ജീബി ഡാറ്റയും, 200 മിനുറ്റ് സൗജന്യ വോയിസ് കോൾ സൗകര്യവും പഴയതുപോലെ തുടരും. ഈ പ്ലാനിൽ ബിഎസ്എൻഎൽ ട്യൂൺസും ലഭ്യമാണ്.
വാലിഡിറ്റി മിതപ്പെടുത്തിയങ്കിലും ഉപഭോക്താക്കൽക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലാണ് പുതിയ മാറ്റം.
Comments