ന്യൂഡൽഹി: ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റെണി ബ്ലിങ്കൻ യുഎസ് എംബസികളിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന യുഎസ് പൗരന്മാരും അവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി 20 യോഗത്തിന് ശേഷം തിരിച്ച് മടങ്ങുന്നതിന് മുമ്പാണ് ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ശാക്തീകരണത്തക്കുറിച്ചുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ദേയമാവുകയാണ്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിന്റെയും മസാല ചായ കുടിക്കുന്നതിന്റെയും ചിത്രങ്ങളാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിന് അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്‌ക്കും താൻ അഗാധമായ നന്ദി അറിയിക്കുന്നെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബ്ലിങ്കൻ ട്വിറ്ററിൽ കുറിച്ചു.വനിതാ സിവിൽ സൊസൈറ്റി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള അവരുടെ സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം ബ്ലിങ്കൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
Comments