ലക്നൗ : ഹോളി ആഘോഷത്തിന് മുന്നോടിയായി ഡ്രോൺ വഴി സുരക്ഷയൊരുക്കി ഉത്തർപ്രദേശ് പോലീസ്. ഹോളി ഉത്സവത്തോടനുബന്ധിച്ച് അതിർത്തി കടന്നുള്ള വ്യാജ മദ്യവിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് യുപിയിലെ മുസാഫർനഗർ ജില്ലയിൽ ഡ്രോൺ ഉപയോഗിച്ച് പോലീസ് സുരക്ഷാ പരിശോധന നടത്തിയത്.
മദ്യകള്ളക്കടത്ത് കേസുകളിൽ പ്രതിചേർക്കപ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന പരിശോധന നടത്തിവരികയാണ്. നിലവിൽ സംസ്ഥാനത്ത് അനധികൃത മദ്യകടത്തിനെതിരെയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അവയ്ക്ക് പുറമേയാണ് ഈ ഓപ്പറേഷനെന്ന് ഭോപ്പ സർക്കിൾ ഓഫീസർ രാം ആശിഷ് യാദവ് പറഞ്ഞു.
മുസാഫർനഗർ സീനിയർ പോലീസ് സൂപ്രണ്ടിന്റെയും റൂറൽ പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോൺ നിരീക്ഷണ കാമ്പെയിൻ നടന്നത്. ഭോപ്പ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അതിർത്തിയോട് ചേർന്നുള്ള എല്ലാ പ്രദേശങ്ങളിലും ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ട്.
Comments