മെൽബൺ: ഓസ്ട്രേലിയയിൽ തുടർച്ചയായി ഭീകരാക്രമണം നേരിട്ട് ഹിന്ദുക്ഷേത്രങ്ങൾ. ബ്രിസ്ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഖാലിസ്ഥാന്‍ ഭീകര സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്ത്യവിരുദ്ധ തുടർച്ചയായി ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ
ഇന്ന് രാവിലെ ക്ഷേത്ര പുരോഹിതനും ഭക്തരും വിളിച്ച് പറഞ്ഞപ്പോഴാണ് ആക്രമണത്തെക്കുറിച്ച് താൻ അറിയുന്നത് എന്ന് ക്ഷേത്രം പ്രസിഡന്റ് സതീന്ദർ ശുക്ല പറഞ്ഞു. നേരത്തെ ബ്രിസ്ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്താനിലെ ലാഹോർ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദഭീഷണി ഉണ്ടായിരുന്നു. ഓസ്ട്രേലിയൻ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുപ്രചരണങ്ങളിലൂടെയും, സൈബർ ആക്രമണങ്ങളിലൂടെയും ഭീഷണിപ്പെടുത്താനാണ് സംഘടനയുടെ ശ്രമമെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ സാറ എൽ ഗേറ്റ്സ് പറഞ്ഞു.
Comments