പനാജി: ക്രിക്കറ്റിലെ മുൻ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ യുവരാജ് സിംഗിനും അനിൽ കുംബ്ലെക്കും ഒപ്പം ഗോവയിൽ അടിച്ച് പൊളിച്ച് സച്ചിൻ തെൻഡുൽക്കർ. താരങ്ങൾ മൂവരും ഒരുമിച്ചുള്ള സെൽഫി പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ.
ഗോവയിലെ ഞങ്ങളുടെ ദിൽ ചാഹ്താ ഹേ നിമിഷം! ആകാശും സമീറും സിദും ആരാണെന്ന് നിങ്ങൾ കരുതുന്നു? എന്നാണ് ചിത്രത്തിന് സച്ചിൻ അടിക്കുറിപ്പ് നൽകിയത്. ചിത്രം പകർത്തിയിരിക്കുന്നത് അനിൽ കുംബ്ലേയാണ്. ദിൽ ചാഹ്താ ഹേ 2001- ൽ പുറത്തുവന്ന അമീർ ഖാൻ ചിത്രമാണ്.
വർഷങ്ങളോളം ഒരുമിച്ച് ക്രിക്കറ്റ് കളിച്ചു, 2003 ഏകദിന ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യയുടെ വിജയത്തിൽ സച്ചിനും യുവരാജും നിർണായക പങ്കുവഹിച്ചു.
Comments