ന്യൂഡൽഹി: ബിജെപിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കഴിഞ്ഞു. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്റർ പേജിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അമിത് മാളവ്യ ട്വിറ്ററിൽ സന്തോഷവാർത്ത അറിയിച്ചത്.
“ഇവിടെ ഞങ്ങൾ ഐക്യത്തിന്റെയും ശക്തിയുടെയും പിന്തുണയുടെയും ഒരു പുതിയ അധ്യായം എഴുതുന്നു! നന്ദിയും അഭിനന്ദനങ്ങളും! ഞങ്ങൾ 20 ദശലക്ഷം പിന്നിട്ടു”- അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.
And here we write a new chapter of Unity, Harmony, Strength and Support!
Thanks and Congratulations! We are 20 Million, together! pic.twitter.com/rvBRgZpYUd
— BJP (@BJP4India) March 4, 2023
ഇത്രയധികം ഫോളോവേഴ്സിനെ നൽകിയതിന് ബിജെപിക്ക് നന്ദിയുണ്ടെന്ന് മാളവ്യ തന്റെ ഒൗദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപി മറ്റൊരു മഹത്തായ നേട്ടത്തിൽ, ട്വിറ്ററിൽ 20 മില്യൺ (2 കോടി) ഫോളോവേഴ്സ് കഴിഞ്ഞു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
In another stellar achievement, @BJP4India has now touched a staggering 20 million (2 crore) followers on Twitter… The largest following of any political party in the world.
Thank You. pic.twitter.com/Ov2wT9pIWx
— Amit Malviya (@amitmalviya) March 3, 2023
എന്നാൽ, മൂന്ന് പേരെ മാത്രമാണ് ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരാണത്. സമൂഹമാദ്ധ്യമങ്ങളിലൂടെ 20 ദശലക്ഷം പിന്നിട്ടതിന്റെ ആഹ്ലാദം പാർട്ടി പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്.
Comments