ന്യൂഡൽഹി : കള്ളക്കടത്ത് സംഘത്തിന് മറ്റൊരു കനത്ത തിരിച്ചടി കൂടി നൽകി എൻഐഎ. ഡൽഹിയിലെയും ഹരിയാനയിലെയും കുറ്റകൃത്യ സംഘടനയിൽ ഉൾപ്പെട്ട അഞ്ച് പേരുടെ സ്വത്തുക്കളാണ് അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. ഇവയിൽ നാലെണ്ണം ഹരിയാനയിലും ഒരെണ്ണം ഡൽഹിയിലുമാണ് ഉള്ളത്. ഗുണ്ട-മയക്കുമരുന്ന്-കള്ളക്കടത്ത് ശൃഖംല പൂർണ്ണമായും ഇല്ലാതാക്കുവാനുള്ള എൻഐഎയുടെ നീക്കമാണിത്.
ഈ വർഷം തുടക്കത്തിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കള്ളക്കടത്ത് സംഘങ്ങളും അവരുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട 76 സ്ഥലങ്ങളിലാണ് തിരച്ചിലുകൾ നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി സ്ഥലങ്ങൾ കണ്ടുകെട്ടിയിരുന്നു.
കൂടുതൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമാണ് എൻഐഎ ലക്ഷ്യമിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചിട്ടുണ്ട്.
Comments