ദക്ഷിണ കൊറിയയിലും തരംഗമായി ആർ.ആർ.ആർ. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ രാജമൗലി ചിത്രത്തിന് വിദേശത്ത് നിന്നും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ദക്ഷിണ കൊറിയയിലും ട്രെൻഡിംഗ് ആയിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ നെറ്റ്ഫ്ളിക്സ് ട്രെൻഡിംഗിലാണ് ചിത്രം രണ്ടാമതെത്തിയിരിക്കുന്നത്. ആർ.ആർ.ആറിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അടുത്തിടെ കൊറിയൻ ബാന്റായ ബിടിഎസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ ‘നാട്ടു നാട്ടു’-വിലെ വരികൾ ആലപിച്ചിരുന്നു. ചെറുതായി പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ട്രെൻഡിംഗിൽ ഇടം നേടുന്നത്.
ആർ.ആർ.ആർ ടീം ട്വീറ്ററിലൂടെ ജാങ്കൂക്കിന് നന്ദി അറിയിച്ചിരുന്നു. ‘നാട്ടു നാട്ടു’ എന്ന ഗാനം സംഗീത സംവിധായകൻ കീരവാണിയുടെ നേതൃത്വത്തിൽ ഓസ്കാർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്. രാംചരൺ ജൂനിയർ എൻടിആറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. മാർച്ച് 12-നാണ് ഓസ്കർ പ്രഖ്യാപനം.
Comments