ലക്നൗ : ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് (പിഐസിയു) ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജംഗൽകൗരവയിലെയും ചാർഗാവിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ്റിലാണ് പുതിയതായി പിഐസിയു നിർമ്മിച്ചത്. ഇതോടെ കുട്ടികളുടെ ആരോഗ്യ സുരക്ഷാ സൗകര്യങ്ങളിൽ ഒരു ചുവടു കൂടി മുന്നോട്ട് വെച്ചിരിക്കുകയാണ് ഗോരഖ്പൂർ ജില്ല.
കോർപറേറ്റ് എൻവയോൺമെന്റെ് റെസ്പോൺസിബിലിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡാണ് ജംഗൽകൗരവയിലും ചാർഗാവിലും പിഐസിയു നിർമ്മിച്ചത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്കും ജംഗൽകൗരവയിലെയും ചാർഗാവിലെയും 2.5 ലക്ഷം നിവാസികൾക്കും ഇത് പ്രയോജനപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. .
സംസ്ഥാനത്ത് ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതിനാൽ മരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായിയെന്നും ശിശു-മാതൃ മരണനിരക്ക് നിയന്ത്രിക്കാൻ സാധിച്ചുവെന്നും യോഗി ആദിത്യനാഥ് ചടങ്ങിൽ ചൂണ്ടിക്കാട്ടി.
Comments