തിരുവനന്തപുരം: യാഗശാലയാകാൻ അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി തയ്യാറെടുത്തിരിക്കുകയാണ്. അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർത്ഥനകൾ മാത്രമാണ് ഇനിയുള്ളത്. കോറോണ മഹാമാരിയ്ക്ക് ശേഷമുള്ള, നിയന്ത്രണങ്ങളില്ലാത്ത പൊങ്കാലയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം.
ഇക്കുറി 2 വനിതകളാണ് സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നടത്തിപ്പിന്റെ അമരത്തുള്ളത്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ എ. ഗീതാകുമാരിയും ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മിയുമാണ് പൊങ്കാല നടത്തിപ്പിൽ സാരഥിയായിരിക്കുന്നത്. 10 ദിവസം നീണ്ട ഉത്സവ നടത്തിപ്പിൽ നിർണായക ചുമതലകളാണ് രണ്ടു വനിതകളുടെ ചുമലിൽ എത്തിയത്. ഇത് ആറ്റുകാലിന്റെ ചരിത്രത്തിൽ ആദ്യമാണ്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആകെ നിയന്ത്രണം ട്രസ്റ്റിനാണുള്ളത്.
നിലവിലെ ചെയർപേഴ്സണായ എ. ഗീതാകുമാരി 2008-ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. 2020-ൽ ഭരണ സമിതിയിലെത്തി. 2022-ൽ ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ആദ്യ വനിതാ അദ്ധ്യക്ഷയാകുന്നത്. ദേവിയുടെ അനുഗ്രഹത്താൽ പൊങ്കാല ഉത്സവ നടത്തിപ്പിന് ചുക്കാൻ പിടിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഗീതാകുമാരി പറഞ്ഞു.
പൊങ്കാല ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ ജി. ജയലക്ഷ്മി 2017-ലാണ് ട്രസ്റ്റിൽ അംഗമാകുന്നത്. അമ്മ ഗോമതിയമ്മയ്ക്ക് സുഖമില്ലാതായപ്പോഴാണ് ജയലക്ഷ്മിക്ക് അംഗത്വം കൈമാറിയത്. 2021 -ൽ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ എത്തി. എല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നും ചുമതല വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് ജയലക്ഷ്മി പറയുന്നത്
ഇരുവരെയും കൂടാതെ ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീ പ്രാതിനിധ്യമുണ്ട്. ഈപ്രാവശ്യത്തെ ആറ്റുകാലിലെ മറ്റൊരു പ്രത്യേകതയും ഇതാണ്. ട്രസ്റ്റ് ഉപാദ്ധ്യക്ഷ വി. ശോഭയാണ് നിർണായക സ്ഥാനത്തുള്ള മറ്റൊരു വനിത. ക്ഷേത്ര ചരിത്രത്തിലെ ആദ്യ ഉത്സവ കമ്മിറ്റി ജനറൽ കൺവീനറായിരുന്നു ശോഭ. സ്വീകരണ കമ്മിറ്റി കൺവീനർ പ്രസന്നാ നായരും വൊളന്റിയർ കമ്മിറ്റി കൺവീനർ എസ്.ഷീലയും ഉത്സവ കമ്മിറ്റിയിലെ സ്ത്രീ മുഖങ്ങളാണ്. ചട്ടമ്പി സ്വാമി സ്മാരക കമ്മിറ്റി കൺവീനർ പി. പ്രഭാകുമാരി, ഓഡിറ്റോറിയം കമ്മിറ്റി കൺവീനർ ജെ. സുശീല കുമാരി, പബ്ലിക്കേഷൻ കമ്മിറ്റി കൺവീനർ എസ്. ശോഭന, ഓഡിറ്റ് കമ്മിറ്റി കൺവീനർ ബി. ശാന്തമ്മ എന്നിവരാണ് ആറ്റുകാലിലെ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ സ്ഥാനങ്ങളിലുള്ള മറ്റ് വനിതകൾ.
അതേസമയം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോറോണയ്ക്ക്ശേഷം ഇതാദ്യമായാണ് ആറ്റുകാൽ പൊങ്കാല ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്നത്. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്കും മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്കും കൈമാറും. തുടർന്ന് സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാല നിവേദ്യം. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെയാണ് പ്രത്യേകമായി നിയോഗിച്ചിട്ടുള്ളത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ എത്തി. എല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നും ചുമതല വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് ജയലക്ഷ്മി പറയുന്നത്
ഇരുവരെയും കൂടാതെ ട്രസ്റ്റ് ഭാരവാഹിത്വത്തിലും ഉത്സവ കമ്മിറ്റിയിലും ഏറെ സ്ത്രീ പ്രാതിനിധ്യമുണ്ട്. ഈപ്രാവശ്യത്തെ ആറ്റുകാലിലെ മറ്റൊരു പ്രത്യേകതയും ഇതാണ്. ട്രസ്റ്റ് ഉപാദ്ധ്യക്ഷ വി. ശോഭയാണ് നിർണായക സ്ഥാനത്തുള്ള മറ്റൊരു വനിത. ക്ഷേത്ര ചരിത്രത്തിലെ ആദ്യ ഉത്സവ കമ്മിറ്റി ജനറൽ കൺവീനറായിരുന്നു ശോഭ. സ്വീകരണ കമ്മിറ്റി കൺവീനർ പ്രസന്നാ നായരും വൊളന്റിയർ കമ്മിറ്റി കൺവീനർ എസ്.ഷീലയും ഉത്സവ കമ്മിറ്റിയിലെ സ്ത്രീ മുഖങ്ങളാണ്. ചട്ടമ്പി സ്വാമി സ്മാരക കമ്മിറ്റി കൺവീനർ പി. പ്രഭാകുമാരി, ഓഡിറ്റോറിയം കമ്മിറ്റി കൺവീനർ ജെ. സുശീല കുമാരി, പബ്ലിക്കേഷൻ കമ്മിറ്റി കൺവീനർ എസ്. ശോഭന, ഓഡിറ്റ് കമ്മിറ്റി കൺവീനർ ബി. ശാന്തമ്മ എന്നിവരാണ് ആറ്റുകാലിലെ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ സ്ഥാനങ്ങളിലുള്ള മറ്റ് വനിതകൾ.
അതേസമയം ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോറോണയ്ക്ക്ശേഷം ഇതാദ്യമായാണ് ആറ്റുകാൽ പൊങ്കാല ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്നത്. രാവിലെ 10.30ന് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്കും മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം അതേ ദീപം സഹ മേൽശാന്തിക്കും കൈമാറും. തുടർന്ന് സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകരും. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാല നിവേദ്യം. ഈ വർഷം പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെയാണ് പ്രത്യേകമായി നിയോഗിച്ചിട്ടുള്ളത്.
Comments