തൃശൂർ : മലക്കപ്പാറ പോലീസ് സ്റ്റേഷൻ വളപ്പിൽ കാട്ടാനക്കൂട്ടം. ആനമല പാതയിലൂടെയാണ് കാട്ടാനകൾ കൂട്ടമായി സ്റ്റേഷൻ വളപ്പിലെത്തിയത്. ആനകൾ നിരന്തരം റോഡിൽ ഇറങ്ങുന്നതിനാൽ പരിസരത്ത് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങളുടെ തിരക്ക് കുറയുമ്പോൾ ആനകൾ കാട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവാണ്.
രാത്രി എട്ടരയോടെ റോഡിലിറങ്ങിയ കാട്ടാനക്കൂട്ടം സ്റ്റേഷൻ വളപ്പിലേക്ക് കടക്കുകയായിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ നീക്കത്തിലൂടെ ആനക്കൂട്ടത്തെ ഓടിച്ചു. ആനകൾ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് കടക്കുന്നത് സിസിടിവിയിലൂടെ കണ്ടതിനാൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ആനകളെ തുരത്താൻ സാധിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞമാസവും സമാനരീതിൽ ഇവിടെ ആനക്കൂട്ടം എത്തിയിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് ആനക്കൂട്ടം കേടുപാടുകൾ വരുത്തിയിരുന്നു. ആനയുടെ ആക്രമണത്തിൽ കുത്തേറ്റ പാടുകൾ ഇപ്പോഴും പോലീസ് സ്റ്റേഷന്റെ ചുമരിലുണ്ട്.
Comments